കേരളസർവകലാശാല ഫ്യൂച്ചേഴ്സ് സ്റ്റഡീസ് പഠനവകുപ്പിൽ എഐസിടിഇ അംഗീകാരമുള്ള
എംടെക്. ടെക്നോളജി മാനേജ്മെന്റ് പ്രോഗ്രാമിൽ റിസർവേഷൻ സീറ്റുകൾ ഉൾപ്പെടെ
ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത:
കുറഞ്ഞത് 55 ശതമാനം മാർക്കോടെ ഏതെങ്കിലും ബ്രാഞ്ചിൽ ബിടെക്. ബിരുദം.
താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ 10.30 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കാന്പസ്സിലെ ഫ്യൂച്ചേഴ്സ് സ്റ്റഡീസ് വിഭാഗത്തിൽ ഹാജരാകണം.
പരീക്ഷ മാറ്റിവച്ചു
കേരളസർവകലാശാല 28 ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി വെബ്സൈറ്റിൽ. കേരളസർവകലാശാല ഓഗസ്റ്റ് 1 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർഎംഎ സംസ്കൃതം സ്പെഷൽ സാഹിത്യ (റെഗുലർ/സപ്ലിമെന്ററി) ജൂലൈ 2023 പരീക്ഷ, ഒക്ടോബർ 3 ന് നടത്തും. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
പ്രാക്ടിക്കൽ
കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ സിബിസിഎസ്എസ്ബിഎസ്സി
ജൂലൈ 2023 (റെഗുലർ2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി2020
അഡ്മിഷൻ, സപ്ലിമെന്ററി2018 &കോർ; 2019 അഡ്മിഷൻ, മേഴ്സി ചാൻസ് 20142017
അഡ്മിഷൻ) പരീക്ഷയുടെ ബയോകെമിസ്ട്രി (കോർ; കോംപ്ലിമെന്ററി), പോളിമർ
കെമിസ്ട്രി (കോർ), കെമിസ്ട്രി (കോർ കോംപ്ലിമെന്ററി), കോംപ്ലിമെന്ററി
കംപ്യൂട്ടർ സയൻസ് (മാത്ത്സ് &കോർ സ്റ്റാറ്റിസ്റ്റിക്സ്), മെഷീൻ ലേണിംഗ് (കോംപ്ലിമെന്ററി
ഓഫ് ഫിസിക്സ് വിത്ത് മാത്ത്സ് ആൻഡ് മെഷീൻ ലേണിംഗ്) എന്നിവയുടെ
പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 10 മുതൽ വിവിധ കോളജുകളിൽ ആരംഭിക്കുന്നു.
വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
കേരളസർവകലാശാല 2023 ജൂലൈയിൽ നടത്തിയ എംഎ ഇക്കണോമിക്സ് (2021
2023) സിഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ടൈംടേബിൾ
കേരളസർവകലാശാല 2023 ഒക്ടോബർ 9 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഡിപ്ലോമ
ഇൻ ട്രാൻസിലേഷൻ സ്റ്റഡീസ് (ഡിടിഎസ്) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.