കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ ഒന്നാം വർഷ ബിടെക്. കോഴ്സുകളിലെ (ഇസി,സിഎസ്,ഐടി.) ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ (കീം) ഇന്നു മുതൽ 15 വരെ കോളജ് ഓഫീസിൽ നടത്തും. വിശദവിവരങ്ങൾ കോളജ് വെബ്സൈറ്റിൽ (www.ucek.in/). ഫോണ്‍: 9037119776, 9388011160, 9447125125
പരീക്ഷാഫലം
കേരളസർവകലാശാല 2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ സംസ്കൃതം സെപ്ഷൽ വ്യാകരണ, എംഎ സംസ്കൃതം സെപ്ഷൽ വേദാന്ത, എംഎ സംസ്കൃതം സെപ്ഷൽ ന്യായ, എംഎ. സംസ്കൃതം സെപ്ഷൽ സാഹിത്യ ആൻഡ് എംഎ സംസ്കൃതം സെപ്ഷൽ ജ്യോതിഷ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 18 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർഥികൾ exams.keralauniversity.ac.in മുഖേനയും ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. റെഗുലർ വിദ്യാർഥികളുടെ അപേക്ഷാ ഫീസ് എസ്എൽസിഎം ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരം വെബ്സൈറ്റിൽ.
ഹെൽത്ത് സയൻസ് പ്രോഗ്രാമിലേക്കി അപേക്ഷകൾ ക്ഷണിച്ചു
കേരളസർവകലാശാല തുടർവിദ്യാഭ്യാസവ്യാപന കേന്ദ്രം ചൈൽഡ് ഡെവലപ്മെന്റ്
സെന്ററുമായി (സിഡിസി) സഹകരിച്ചു നടത്തുന്ന പിജി ഡിപ്ലോമ ഇൻ ഡവലപ്മെന്റൽ ന്യൂറോളജി (പിജിഡിഡിഎൻ)ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. M.B.B.S, M.D/DNB/MNAMS/DCH എന്നിവയിൽ കേരളസർവകലാശാല അംഗീകരിച്ച ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്സ് കാലാവധി. ഉയർന്ന പ്രായപരിധിയില്ല. കോഴ്സ് ഫീസ്: 25000, www.keralauniversity.ac.in
നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോമും 500 രൂപ അടച്ച രസീതിന്റെ പകർപ്പുകളും സഹിതം സിഎസിഇഇ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകൾ
30 നകം ലഭിക്കണം. ഡയറക്ടർ, സിഎസിഇഇ, യൂണിവേഴ്സിറ്റി ഓഫ് കേരള, സ്റ്റുഡന്റസ് സെന്റർ കാന്പസ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ അപേക്ഷകൾ അയയ്ക്കണം.വിശദ വിവരങ്ങൾക്ക് 0471 2553540) എന്ന നന്പരുകളിൽ ബന്ധപ്പെടുക.
ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സെൽഫ് ഫിനാൻസിംഗ്
കോളജുകളിലെ അഡ്മിഷനായുള്ള സിഎസ്എസ് എംഎസ്ഡബ്ല്യൂ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട
വിദ്യാർഥികൾക്കുള്ള ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും മണക്കാട് നാഷണൽ കോളജിൽ 13 നും ശ്രീകാര്യം ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ്, മാറനല്ലൂർ
ക്രൈസ്റ്റ് നഗർ കോളേജ്, വർക്കല സിഎച്ച്എംഎം കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നീ കോളജുകളിൽ 14 നും കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ ആർട്സ് ആൻഡ് സയൻസ് കോളജിൽ15 നും കാട്ടാക്കട വിഗ്യാൻ കോളജ് ഓഫ് അപ്ലൈഡ് സയൻസ്, കൊട്ടിയം ഡോണ്‍ ബോസ്കോ എന്നീ കോളജുകളിൽ 16 നും നടത്തുന്നത്തും, വിശദവിവരം വെബ്സൈറ്റിൽ.