വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം ഒന്ന്, രണ്ട് സെമസ്റ്റർ എംഎൽഐഎസ്സി(2020 അഡ്മിഷൻ റെഗുലർ ആൻഡ് 2019 അഡ്മിഷൻ സപ്ലിമെന്ററി), ഒക്ടോബർ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായി ജൂണ്‍ രണ്ടു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ രജിസ്ട്രേഷൻ
ജൂണിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ത്രിവൽസര എൽഎൽബി റെഗുലർ പരീക്ഷകളുടെ എസ്എൽസിഎം പോർട്ടൽ മുഖേനയുള്ള രജിസ്ട്രേഷൻ പിഴകൂടാതെ 29 വരെയും 150 രൂപ പിഴയോടെ 31 വരെയും 400 രൂപ പിഴയോടെ ജൂണ്‍ രണ്ടു വരെയും പുനഃക്രമീകരിച്ചിരിക്കുന്നു.