പിജി, എംടെക് പ്രവേശന പരീക്ഷ പുനഃക്രമീകരിച്ചു
കാര്യവട്ടം ക്യാന്പസിലെ പഠന വകുപ്പുകളിലേക്കുള്ള പിജി, എംടെക് പ്രവേശന പരീക്ഷ അന്നേദിവസം സന്പൂർണ ലോക്ഡൗണ്‍ ആയതിനാൽ ഓഗസ്റ്റ് ആറിനു നടത്തും. മറ്റുള്ള ദിവസങ്ങളിലെ പ്രവേശന പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
വിദൂര വിദ്യാഭ്യാസ കേന്ദ്രം ഓഗസ്റ്റ് ഒമ്പതിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎ/എംഎസ്സി/ എംകോം (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് പോത്തൻകോട് ശ്രീനാരായണഗുരുകൃപ ബിഎഡ് കോളജ് പരീക്ഷ കേന്ദ്രമായി ലഭിച്ച വിദ്യാർഥികൾ പുതിയ ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഗവണ്മെന്റ് ഗേൾസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ,പട്ടം, തിരുവനന്തപുരത്ത് പരീക്ഷ എഴുതേണ്ട താണ്.
സ്പെഷൽ പരീക്ഷകൾ
അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് യുജി സിബിസിഎസ്എസ് ഡിഗ്രി പരീക്ഷാർഥികൾക്കായി നടത്തുന്ന അഞ്ചാം സെമസ്റ്റർ സ്പെഷൽ പരീക്ഷ ഓഗസ്റ്റ് മൂന്നു മുതൽ നടത്തും.
പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവാ വോസി
ജനുവരിയിൽ നടത്തിയ ഒന്നും രണ്ടും മൂന്നും വർഷ ബിഎസ്സി കന്പ്യൂട്ടർ സയൻസ്/ ബിസിഎ (വിദൂര വിദ്യാഭ്യാസം) ഓൾഡ് സ്കീം (2013 അഡ്മിഷന് മുൻപ്), ന്യൂ സ്കീം (2013 അഡ്മിഷന് ശേഷം) സപ്ലിമെന്ററി /മേഴ്സി ചാൻസ് പരീക്ഷകളുടെ പ്രാക്ടിക്കൽ, പ്രോജക്ട്, വൈവാ വോസി പരീക്ഷകൾ ഓഗസ്റ്റ് രണ്ടിന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിറിംഗിൽ നടത്തുന്നതാണ്.
മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി എൻവിയണ്മെന്റ് സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും.
തീയതി നീട്ടി
ഏപ്രിൽ ഒന്നും രണ്ടും വർഷ ബിഎ/ ബികോം ആന്വൽ സ്കീം പ്രൈവറ്റ് (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) വിദ്യാർഥികൾക്ക് ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാനുള്ള തീയതികൾ നീട്ടി. പിഴകൂടാതെ ഓഗസ്റ്റ് ഒമ്പതു വരെയും 150 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 11 വരെയും 400 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 13 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
ഹാൾടിക്കറ്റ്
ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന ബികോം (വിദൂര വിദ്യാഭ്യാസം) ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ഹാൾടിക്കറ്റിൽ കാണുന്ന പരീക്ഷ കേന്ദ്രത്തിൽ പരീക്ഷ എഴുതേണ്ട താണ്. സപ്ലിമെന്ററി വിദ്യാർഥികളും ഓഗസ്റ്റ് നാലി ന് മുൻപ് ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ട താണ്. പരീക്ഷ സമയം 9.30 മുതൽ 12.30 വരെ.
പരീക്ഷ രജിസ്ട്രേഷൻ
2013 സ്കീം ബിടെക് പാർട്ട്ടൈം റീസ്ട്രക്ക്ചേർഡ് ഒന്നും മൂന്നും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മൂന്നു വരെയും 150 രൂപ പിഴയോടുകൂടി അഞ്ചുവരെയും 400 രൂപ പിഴയോടുകൂടി ആറുവരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
കേരളസർവകലാശാല 2008 സ്കീം ബിടെക് പാർട്ട്ടൈം റീസ്ട്രക്ക്ചേർഡ് ഒന്നും മൂന്നും സെമസ്റ്റർ സപ്ലിമെൻററി പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഓഗസ്റ്റ് ഏഴു വരെയും 150 രൂപ പിഴയോടുകൂടി ഓഗസ്റ്റ് ഒമ്പതു വരെയും 400 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 10 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
കേരളസർവകലാശാല ഓഗസ്റ്റിൽ നടത്തുന്ന ഇന്ന് ഒന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2020 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2016 2018 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് ഒമ്പതു വരെയും 150 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 12 വരെയും 400 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ
പരീക്ഷാഫലം
കേരള സർവകലാശാല നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി (സപ്ലിമെന്ററി/ പാർട്ട്ടൈം/മേഴ്സി ചാൻസ് 2007 അഡ്മിഷൻ വരെ)പരീക്ഷ ഒക്ടോബർ 2020 ( 2008 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഓണ്‍ലൈനായി ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.