പരീക്ഷാഫലം
Saturday, October 26, 2019 7:10 PM IST
2019 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി, സൈക്കോളജി, കൗണ്‍സലിംഗ് സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്സ്.ഡബ്ള്യു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കായി നവംബർ അഞ്ച്വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
അഞ്ചാം സെമസ്റ്റർ ബിടെക് സപ്ലിമെന്ററി ജനുവരി 2019 (2008 സ്കീം), മൂന്നാം സെമസ്റ്റർബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് സപ്ലിമെന്ററി ഡിസംബർ 2018 (2008 സ്കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ. ഢകക) 28 മുതൽ 31 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാഫീസ്
2019 നവംബർ 13ന് ആരംഭിക്കുന്ന സിബിസിഎസ് ഒന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം (2019 അഡ്മിഷൻ റഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014,2015,2016 & 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷകൾക്ക് പിഴ കൂടാതെ31 വരെയും 150 രൂപ പിഴയോടു കൂടി നവംബർ മൂന്നുവരെയും 400 രൂപ പിഴയോടു കൂടി നവംബർ അഞ്ച്വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.