പരീക്ഷാഫീസ്
Thursday, October 24, 2019 7:38 PM IST
2019 ഡിസംബറിൽ ആരംഭിക്കുന്ന എംസിഎ അഞ്ചാം സെമസ്റ്റർ, റഗുലർ ആൻഡ് സപ്ലിമെന്ററി (2015 സ്കീം) പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴയില്ലാതെ 30 വരെയും 150 രൂപ പിഴയോടു കൂടി നവംബർ രണ്ടുവരെയും 400 രൂപ പിഴയോടു കൂടി നവംബർഅഞ്ച് വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി കോഴ്സ് വർക്ക്
2019 ഡിസംബറിൽ നടത്തുന്ന പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷയ്ക്കു വേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷാ ഫോറവും മറ്റ് വിശദവിവരങ്ങളും വെബ്സൈറ്റിൽ.
സന്പർക്കക്ലാസ്
വിദൂരവിദ്യാഭ്യാസ വിഭാഗം കൊല്ലം ബിഎഡ് സെന്ററിൽ നടത്തിവന്ന സന്പർക്ക ക്ലാസുകൾ 27മുതൽ UIT മുളങ്കാടകം, കൊല്ലം കേന്ദ്രത്തിൽ നടത്തും.
പരീക്ഷാഫലം
2019 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎ അറബിക് ലാംഗ്വേജ് & ലിറ്ററേച്ചർ, എംഎസ്സി ജിയോളജി, എംഎസ്സി എൻവയോണ്മെന്റൽ സയൻസ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.