യു.ജി/പി.ജി പ്രവേശനം 2019
Tuesday, July 30, 2019 8:55 PM IST
ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ ഓപ്ഷൻ സ്വീകരിച്ച് പ്രത്യേക അലോട്ട്മെന്റ് നടത്തുന്നു. ഓണ്‍ലൈനായി ഓഗസ്റ്റ് 1 വരെ അപേക്ഷിക്കാം. ഓഗസ്റ്റ് രണ്ടിന് പ്രത്യേക അലോട്ട്മെന്റ്.
ബി.ടെക് ക്ലാസ്
യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളജിലെ ഒന്നാം വർഷ ബിടെക് ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. അന്നു രാവിലെ 9.30ന് വിദ്യാർഥികൾ രക്ഷിതാക്കളോടൊപ്പം കോളജ് ഓഡിറ്റോറിയത്തിൽ എത്തണം.
പ്രാക്ടിക്കൽ
2019 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് (2018 അഡ്മിഷൻ റെഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിൽ അതതു കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2019 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ ഡിഗ്രി കോഴ്സിന്റെ പ്രായോഗിക പരീക്ഷ ഓഗസ്റ്റ് 12 മുതൽ അതതു കോളജുകളിൽ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2019 ജനുവരിയിൽ നടത്തിയ എൽഎൽബി ഇന്റഗ്രേറ്റഡ് ആറാം സെമസ്റ്റർ, 2018 ഡിസംബറിൽ നടത്തിയ ബിആർക്ക് (2013 സ്കീം) ഒന്നാം സെമസ്റ്റർ, ബിആർക്ക് (2013 സ്കീം) മൂന്നാം സെമസ്റ്റർ എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ ഓഗസ്റ്റ് ഒന്നു മുതൽ അഞ്ച്വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.