പിജി മെഡിക്കൽ: അപേക്ഷയിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Wednesday, October 22, 2025 11:01 PM IST
തിരുവനന്തപുരം: 202526 അധ്യയന വർഷത്തെ പിജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി സമർപ്പിച്ച അപേക്ഷകളിലും അനുബന്ധമായി അപ്ലോഡ് ചെയ്ത രേഖകളിലും ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala. gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
27ന് മുൻപായി ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത് അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാം.
വിശദ വിവരങ്ങൾക്ക് മേൽ വെബ്സൈറ്റ് സന്ദർശിക്കുക. ഹെല്പ് ലൈന്‍ നമ്പര്‍ : 0471 – 2332120, 2338487.