പിജി നഴ്സിംഗ്: മോപ്-അപ്പ് അലോട്ട്മെന്റ്
Wednesday, October 22, 2025 11:00 PM IST
തിരുവനന്തപുരം: കേരളത്തിലെ ഗവൺമെന്റ് നഴ്സിംഗ് കോളജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ നഴ്സിംഗ് കോളജുകളിലെയും 202526 ലെ ബിരുദാനന്തര ബിരുദ നഴ്സിംഗ് (പിജി നഴ്സിംഗ്) കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ താത്കാലിക മോപ്അപ്പ് അലോട്ട്മെന്റ് www.cee. kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ലിസ്റ്റ് സംബന്ധിച്ച പരാതി [email protected] ഇ മെയിലിലൂടെ ഇന്നു രണ്ടിനകം അറിയിക്കണം. സാധുവായ പരാതികൾ പരിഗണിച്ചശേഷം അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.