ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് ഇന്ത്യ മിനി ഇംഗ്ലീഷ് - മലയാളം നിഘണ്ടു പുറത്തിറക്കി
Wednesday, October 22, 2025 10:59 PM IST
കൊച്ചി: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് ഇന്ത്യ വിദ്യാര്‍ഥികള്‍ക്കും ഭാഷാ പഠിതാക്കള്‍ക്കും വായനക്കാര്‍ക്കുമായി പ്രത്യേകം രൂപകല്പന ചെയ്ത മിനി ഇംഗ്ലീഷ്മലയാളം നിഘണ്ടു പുറത്തിറക്കി.
കേരളത്തിലെ പരമ്പരാഗത നിഴല്‍ പാവക്കൂത്ത് രൂപമായ തോല്പ്പാവക്കൂത്തില്നിന്നു പ്രചോദനമുള്‍ക്കൊണ്ട് തയാറാക്കിയ പുറംചട്ടയോടുകൂടിയ നിഘണ്ടുവില്‍ 20,000ത്തിലധികം വാക്കുകളും അവയുടെ ഉത്ഭവങ്ങളും മലയാളത്തിലുള്ള വിശദമായ വിവര്‍ത്തനങ്ങളും അസാധാരണ നാമങ്ങളും ക്രിയകളും നാമവിശേഷണങ്ങള്‍ എന്നിവ സംബന്ധിച്ച വ്യാകരണ വിവരങ്ങളും അടങ്ങിയിട്ടുണ്ട്.