പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി: സ്പോട്ട് അലോട്ട്മെന്റ് 23ന്
Tuesday, October 21, 2025 10:54 PM IST
തിരുവനന്തപുരം: എൽബിഎസ് സെന്ററിന്റെ ജില്ലാ കേന്ദ്രങ്ങളിൽ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി 202526 കോഴ്സ് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് 23ന് എൽബിഎസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും.
www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ അന്ന് രാവിലെ 10നകം എൽബിഎസ് സെന്ററിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.
അലോട്ട്മെന്റ് ലഭിയ്ക്കുന്ന പക്ഷം ടോക്കൺ ട്യൂഷൻ ഫീസ് അടയ്ക്കണം. കൂടുതൽവിവരങ്ങൾക്ക്: 04712560361, 362, 363.