എൻജിനിയറിംഗ് പ്രവേശന പരീക്ഷ ഏപ്രിൽ 15 മുതൽ
Tuesday, October 21, 2025 10:54 PM IST
തിരുവനന്തപുരം: 2026 27 അധ്യയന വർഷത്തെ എൻജിനിയറിംഗ്, ഫാർമസി കോഴ്സിലേക്കുള്ള കന്പ്യൂട്ടർ അധിഷ്ഠിത ഓണ്‍ലൈൻ പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചു.
2026 ഏപ്രിൽ 15 മുതൽ 21വരെയാണ് പരീക്ഷ. ഇതിനിടയിൽ നാല് ദിവസം ബഫർ (കരുതൽ ) ഡേ ആയിരിക്കും.
ഏപ്രിൽ 13,14, 22, 23 തീയതികളാണ് ബഫർ ഡേ. 15 മുതൽ 21 വരെ ദിവസങ്ങളിൽ നടക്കുന്ന പ്രവേശന പരീക്ഷ ഉച്ചയ്ക്ക് ശേഷം രണ്ടു മുതൽ അഞ്ചു വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0471 2332120, 2338487.