അസിം പ്രേംജി സര്‍വകലാശാലയില്‍ പ്രവേശനം ആരംഭിച്ചു
Tuesday, October 21, 2025 10:53 PM IST
കൊച്ചി: അസിം പ്രേംജി സര്‍വകലാശാലയുടെ ബംഗളൂരു, ഭോപ്പാല്‍ കാമ്പസുകളിൽ 2026 അധ്യയനവര്‍ഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
വിദ്യാഭ്യാസം, വികസനം, സാമ്പത്തികശാസ്ത്രം, ആരോഗ്യം എന്നീ വിഷയങ്ങളിലാണ് ബിരുദാനന്തര കോഴ്സുകൾ. ബിരുദ കോഴ്സുകൾ സയന്‍സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയൻസ് വിഷയങ്ങളിലാണ്. കൂടുതൽ വിവരങ്ങൾക്ക് https://azimpremjiuniverstiy .edu.in/ admissions സന്ദർശിക്കുക.