ചെമ്പൈ പുരസ്കാരം-2025: അപേക്ഷ ക്ഷണിച്ചു
Tuesday, October 21, 2025 10:46 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ തിരുവനന്തപുരം ചെമ്പൈ ട്രസ്റ്റിന്റെ സഹകരണത്തോടെ കർണാടക സംഗീതത്തിന് ഏർപ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്കാരം 2025ലേക്ക് അപേക്ഷ ക്ഷണിച്ചു.
35 വയസിന് താഴെയുള്ള കേരളീയരായ യുവസംഗീതജ്ഞർക്ക് അപേക്ഷിക്കാം. കർണാടക സംഗീതം വായ്പാട്ട്, വയലിൻ, മൃദംഗം, വീണ/ ഫ്ലൂട്ട്/ ഗഞ്ചിറ/ ഘടം/ മോർസിംഗ് വിഭാഗങ്ങളിലായി അഞ്ച് പുരസ്കാരങ്ങളാണ് നൽകുന്നത്. https:// chembaitrust .comൽനിന്നും അപേക്ഷയും നിയമാവലിയും ഡൗൺലോഡ് ചെയ്യാം.
അപേക്ഷാഫോമും നിയമാവലിയും ചെമ്പൈ ട്രസ്റ്റിന്റെ ഓഫീസിൽനിന്ന് (ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ്, അയോധ്യാനഗർ, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം695009, ഫോൺ: 04712472705, മൊബൈൽ: 9447754498) നേരിട്ടും ലഭിക്കും.
തപാലിൽ അപേക്ഷാഫോം അയയ്ക്കുന്നതിന് പത്തുരൂപ സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ വലിയ കവർ അയച്ചുകൊടുക്കണം. പൂരിപ്പിച്ച അപേക്ഷാഫോം തിരുവനന്തപുരം ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിൽ ലഭിക്കേണ്ട അവസാന തീയതി നവംബർ 15. കൂടുതൽ വിവരങ്ങൾക്ക്: 9447060618.