സ്കോൾ-കേരള: തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം
Friday, October 17, 2025 11:02 PM IST
തിരുവനന്തപുരം: സ്കോൾകേരള 202527 ബാച്ചിൽ ഓപ്പൺ റഗുലർ വിഭാഗത്തിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് രജിസ്റ്റർ ചെയ്ത് ഇതിനകം നിർദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠനകേന്ദ്രം അനുവദിച്ച് നടപടികൾ പൂർത്തിയായി.
രജിസ്ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർനെയിം, പാസ്വേഡ് ഉപയോഗിച്ച് www.scolekerala.org മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് എടുത്ത് അനുവദിച്ച പഠനകേന്ദ്രം കോഓഡിനേറ്റിംഗ് ടീച്ചറിൽ നിന്നും മേലൊപ്പ് വാങ്ങണം.