എഫ്എംജി വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിനുള്ള സ്പോട് അലോട്ട്മെന്റ്
Thursday, October 9, 2025 11:01 PM IST
തിരുവനന്തപുരം: വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും തുടർന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും സാധുവായ പ്രൊവിഷണൽ രജിസ്ട്രേഷൻ കരസ്ഥമാക്കിയിട്ടുള്ളവരുമായ വിദ്യാർഥികൾക്ക് സർക്കാർ മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പ് അനുവദിക്കുന്നതിനുള്ള സ്പോട്ട് അലോട്ട്മെന്റ്, മോപ്പ് അപ്പ് കാൺസലിംഗ് എന്നിവ 15ന് തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടത്തുന്നു. വിശദ വിവരങ്ങൾക്കും, വിജ്ഞാപനത്തിനും: www.dme.kerala.gov.in സന്ദർശിക്കുക.