സ്കോൾ കേരള : ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ്
Thursday, October 9, 2025 11:00 PM IST
തിരുവനന്തപുരം: സ്കോൾ കേരള ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന്റെ 202527 ബാച്ചിലെ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഹയർ സെക്കൻഡറി ബോർഡിന് കീഴിൽ കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളിൽ ഇക്കണോമിക്സ് ഒരു വിഷയമായിട്ടുള്ള വിവിധ വിഷയ കോമ്പിനേഷനുകൾ തെരഞ്ഞെടുത്ത് റെഗുലറായി പഠിക്കുന്ന ഒന്നാം വർഷ വിദ്യാർഥികൾക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.
ഇന്നു മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ 31 വരെയും 100 രൂപ പിഴയോടെ നവംബർ 15 വരെയും ഫീസടച്ച് www.scolekerala.org മുഖേനെ രജിസ്റ്റർ ചെയ്യാം. ഫീസ് വിവരങ്ങൾക്കും രജിസ്ട്രേഷനുള്ള മാർഗ നിർദേശങ്ങൾക്കും പ്രോസ്പെക്ടസിനും വെബ്സൈറ്റ് സന്ദർശിക്കണം.
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ, സ്പീഡ്/ രജിസ്റ്റേർഡ് തപാൽ മാർഗമോ എത്തിക്കണം. ജില്ലാ കേന്ദ്രങ്ങളുടെ മേൽവിലാസം വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ അന്വേഷണങ്ങൾക്ക്: 0471 2342950, 2342271.