എംപിടി: കോഴ്സ്/ കോളജ് ഓപ്ഷൻ സമർപ്പണം
Thursday, October 9, 2025 10:58 PM IST
തിരുവനന്തപുരം: കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ് പ്രകാരം 2025 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്സിന് അപേക്ഷിച്ചരുടെ പ്രവേശനത്തിനുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് www. lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ കോളജ് ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കണം. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്മെന്റിൽ ഉൾപ്പെടുത്തുന്നതല്ല.
ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ട്രയൽ അലോട്ട്മെന്റ് 13ന് വൈകുന്നേരം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04712560361, 362, 363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.