യുജിസി നെറ്റ് ഡിസംബര്‍ 2025: രജിസ്ട്രേഷൻ ആരംഭിച്ചു
Thursday, October 9, 2025 12:58 AM IST
ന്യൂഡല്‍ഹി: യുജിസി നെറ്റ് ഡിസംബര്‍ 2025 പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഓണ്‍ലൈനായി അപേക്ഷ നവംബര്‍ ഏഴ് വരെ സമര്‍പ്പിക്കാം. അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ നവംബര്‍ 10 മുതല്‍ 12 വരെ അവസരമുണ്ടാകും.
ജനറല്‍ വിഭാഗത്തിന് 1150 രൂപയും ഇഡബ്ല്യുഎ/ഒബിസിഎന്സിഎല് വിഭാഗത്തിന് 600 രൂപയും എസ്സി/എസ്ടി/പിഡബ്ല്യുഡി/ട്രാൻസ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 325 രൂപയുമാണ് അപേക്ഷാ ഫീസ്. ugcnet.nta.nic.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.