ആസ്റ്റർ ഗാർഡിയൻസ് നഴ്സിംഗ് അവാർഡ്: അപേക്ഷ ക്ഷണിച്ചു
Tuesday, September 16, 2025 10:51 PM IST
കൊച്ചി: നഴ്സിംഗ് മികവിനുള്ള ആഗോളപുരസ്കാരമായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡിന്റെ അഞ്ചാം പതിപ്പ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ പ്രഖ്യാപിച്ചു. 2,50,000 യുഎസ് ഡോളറാണു സമ്മാനത്തുക.
ലോകമെമ്പാടുമുള്ള രജിസ്ട്രേഡ് നഴ്സുമാർക്ക് അവാർഡിനായി അപേക്ഷ സമർപ്പിക്കാം. രോഗീപരിചരണം, നഴ്സിംഗ് രംഗത്തെ നേതൃപാഠവം, നഴ്സിംഗ് വിദ്യാഭ്യാസം, സോഷ്യൽ അല്ലെങ്കിൽ കമ്യൂണിറ്റി സേവനം, ഗവേഷണം, നവീകരണം, ആരോഗ്യ പരിചരണ രംഗത്തെ നവീന സംരംഭകത്വം എന്നിവയിൽ അസാധാരണമായ സംഭാവനകൾ നൽകിയ രജിസ്റ്റേർഡ് നഴ്സുമാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഒരു പ്രൈമറി, രണ്ട് സെക്കൻഡറി പ്രവർത്തനമേഖലകൾ വരെ നഴ്സുമാർക്ക് തെരഞ്ഞെടുക്കാം.
അപേക്ഷകൾ www. asterguardians.com വഴി 2025 നവംബർ പത്തിനകം സമർപ്പിക്കണം.