ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ എംഎ: വിവരങ്ങൾ പ്രസിദ്ധീകരിച്ചു
Tuesday, September 16, 2025 10:50 PM IST
തിരുവനന്തപുരം: 2025 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അപേക്ഷാർഥികൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ പരിശോധിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകളും തിരുത്തലുകളും ഇന്നു വൈകുന്നേരം അഞ്ചിനകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.