സ്പെഷൽ അലോട്ട്മെന്റ്
Tuesday, September 16, 2025 10:50 PM IST
തിരുവനന്തപുരം: 202526 അധ്യയനവർഷത്തെ ബിഎസ്സി നഴ്സിംഗ് കോഴ്സിനും അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്സുകളുടെയും പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷൽ അലോട്ട്മെന്റ് 20ന് നടക്കും.
www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 19ന് വൈകുന്നേരം നാലിനകം ഓൺലൈനായി പുതിയ കോഴ്സ്/ കോളജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുന്പ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല.
അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ചു അതത് കോളജുകളിൽ 23നകം പ്രവേശനം നേടണം. മുൻ അലോട്ട്മെന്റുകൾ വഴി ഏതെങ്കിലും കോളജുകളിൽ പ്രവേശനം നേടിയവർ ഈ അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിന് എൻഒസി ഓപ്ഷൻ രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.