പിജി ആയുർവേദം: പ്രവേശനത്തിന് അപേക്ഷിക്കാം
Monday, September 15, 2025 11:11 PM IST
തിരുവനന്തപുരം: 2025ലെ പിജി ആയുർവേദ ഡിഗ്രി കോഴ്സിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാക്കി. താത്പര്യമുള്ളവർ 19നു വൈകുന്നേരം നാലിനു മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ഓപ്ഷനുകളും സമർപ്പിക്കാം.
25ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഫോൺ: 0471 – 2332120, 2338487.