അപേക്ഷകൾ ക്ഷണിച്ചു
Monday, September 15, 2025 11:11 PM IST
തിരുവനന്തപുരം: 2025ലെ പിജിഹോമിയോ കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിനായി ഗവൺമെന്റ് ഹോമിയോ കോളജുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നതോടൊപ്പം ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
പി.ജി.ഹോമിയോ കോഴ്സിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും 20നു വൈകുന്നേരം നാലിനു മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം.
അപേക്ഷയോടൊപ്പം ഓപ്ഷനുകളും സമർപ്പിക്കാം. ഓപ്ഷൻ രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന തീയതി 26, ഉച്ചകഴിഞ്ഞ് രണ്ട്. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.