പിജി മെഡിക്കൽ കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു
Thursday, September 11, 2025 10:54 PM IST
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെയും (ആർസിസി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും എല്ലാ സീറ്റുകളിലേക്കും 202526 വർഷത്തെ വിവിധ ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ 22നു വൈകുന്നേരം നാലുവരെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ സമർപ്പിക്കാം. ഫോൺ : 0471 2332120.