നഴ്സിംഗ് ഡിപ്ലോമ കോഴ്സുകൾ: പ്രവേശന പരീക്ഷ 15ന്
Tuesday, September 9, 2025 10:26 PM IST
തിരുവനന്തപുരം: തിരുവനന്തപുരം, കണ്ണൂർ ഗവൺമെന്റ് നഴ്സിംഗ് കോളജുകളിൽ നടത്തിവരുന്ന കാർഡിയോ തൊറാസിക്ക് നഴ്സിംഗ്, ക്രിറ്റിക്കൽ കെയർ നഴ്സിംഗ്, എമർജൻസി & ഡിസാസ്റ്റർ നഴ്സിംഗ്, നിയോനേറ്റൽ നഴ്സിംഗ്, നഴ്സസ് & മിഡ്വൈഫറി പ്രാക്റ്റീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിംഗ് കോഴ്സുകൾക്ക് 202526 വർഷത്തെ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽവിവരങ്ങൾക്ക്: 04712560361, 362, 363.