എൽഎൽഎം കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ഓഗസ്റ്റ് 17ന്
Wednesday, July 16, 2025 10:43 PM IST
തിരുവനന്തപുരം: 202526 അധ്യയന വർഷത്തെ എൽഎൽഎം കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ജൂൺ 28ലെ വിജ്ഞാപന പ്രകാരം അപേക്ഷകൾ ക്ഷണിച്ചിരുന്നു.
പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 31നു വൈകുന്നേരം അഞ്ചുവരെയായി ദീർഘിപ്പിച്ചു. കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ഓഗസ്റ്റ് 17ന് നടത്തും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.