സർട്ടിഫിക്കറ്റും സ്കോർ ഷീറ്റും 27 മുതൽ കൈപ്പറ്റാം
Tuesday, November 24, 2020 10:44 PM IST
തിരുവനന്തപുരം: ഡിസംബറിൽ നടന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റ്, സ്കോർ ഷീറ്റ് എന്നിവ പരീക്ഷാ രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ എത്തിയതായി ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു. പ്രിൻസിപ്പൽമാരിൽ നിന്നും സർട്ടിഫിക്കറ്റ്, സ്കോർ ഷീറ്റ് എന്നിവ 27 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൈപ്പറ്റാം. 2019 ജൂലൈയിലെ ഒന്നാംവർഷ ഇംപ്രൂവ്മെന്റ് സ്കോർഷീറ്റ് ഇനിയും കൈപ്പറ്റാത്ത പരീക്ഷാർഥികൾ അതും പ്രിൻസിപ്പൽമാരിൽ നിന്നും കൈപ്പറ്റണം.