യോഗ്യതാ പരീക്ഷയുടെ മാർക്ക് സമർപ്പിക്കണം
Tuesday, November 24, 2020 10:42 PM IST
തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയശേഷം റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിലേക്ക് യോഗ്യതാ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ നിശ്ചിത സമയത്തിനകം സമർപ്പിക്കാത്തതിനാൽ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച എൻജിനിയറിംഗ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാതിരുന്നവർക്കുവേണ്ടി സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് തയാറാക്കാൻ സർക്കാർ ഉത്തരവായിട്ടുണ്ട്.
സപ്ലിമെന്ററി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനുവേണ്ടി യോഗ്യതാ പരീക്ഷയുടെ മാർക്ക് ഓണ്‍ലൈനായി സമർപ്പിക്കുന്നതിനു 27 ന് ഉച്ചയ്ക്ക് ഒന്നുവരെ വെബ്സൈറ്റിൽ സൗകര്യമുണ്ട്.