ബിടെക് (ലാറ്ററൽ എൻട്രി) രണ്ടാംഘട്ട അലോട്ട്മെന്റ്
Monday, November 23, 2020 11:05 PM IST
തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിംഗ് കോളജുകളിലെ ബിടെക് (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ടുമെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇന്നുച്ചയ്ക്ക് 12 വരെ നിലവിലുള്ള ഓണ്‍ലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ അലോട്ടുമെന്റ് നടത്തും.നാളെ മുതൽ 24 വരെ വൈകുന്നേരം നാലുവരെ ബന്ധപ്പെട്ട കോളജുകളിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം.