സിആപ്റ്റ് ഓൺലൈൻ ക്ലാസുകൾക്ക് അഡ്മിഷൻ ആരംഭിച്ചു
Friday, September 18, 2020 10:50 PM IST
തിരുവനന്തപുരം: സിആപ്റ്റിന്റെ സിആപ്റ്റ് മൾട്ടിമീഡിയ അക്കാദമി മൈക്രോസോഫ്റ്റ്, ഇസി കൗൺസിൽ എന്നിവരുമായി സഹകരിച്ചു തുടങ്ങുന്ന സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ ഓൺലൈൻ ക്ലാസുകളിൽ അഡ്മിഷൻ ആരംഭിച്ചു.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. എൻജിനിയറിഗ് വിദ്യാർഥികൾക്ക് മുൻഗണന. താത്പര്യമുളള കുട്ടികൾ www.captmultime dia.com എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം.
ഫീസ് 18000 രൂപയും ജിഎസ്ടിയും.
ഫോൺ: 8848336424.