എൻജിനിയറിംഗ് പ്രവേശനം: യോഗ്യതാപരീക്ഷയുടെ മാർക്ക് പ്രസിദ്ധീകരിച്ചു
Wednesday, September 16, 2020 11:44 PM IST
തിരുവനന്തപുരം: എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെ യോഗ്യതാ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ പരിശോധനയ്ക്കായി വെബ്സൈറ്റിൽ ലഭ്യമാക്കി.
പ്ലസ് ടു മാർക്ക് വെരിഫിക്കേഷൻ ഫോർ എൻജിനിയറിംഗ് എന്ന മെനു ക്ലിക്ക് ചെയ്ത ശേഷം രണ്ടാം വർഷ യോഗ്യതാ പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്കു ലഭിച്ച മാർക്ക്, പരമാവധി മാർക്ക്, പഠിച്ച ബോർഡ്, പാസായ വർഷം എന്നിവ ശരിയാണോയെന്ന് പരിശോധിക്കണം.
19ന് ഉച്ചയ്ക്കു 12 മണിവരെ ലഭ്യമാകുന്ന നിലവിലുള്ള മാർക്ക് വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയാറാക്കും.