രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Tuesday, September 15, 2020 10:31 PM IST
തിരുവനന്തപുരം: ഗവണ്മെന്റ് ലോ കോളജുകളിലേയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലേയും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 19 വരെ അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ ഹാജരായി പ്രവേശനം നേടാം. അഡ്മിഷൻ നേടാത്തവർക്ക് നിലവിലുള്ള അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും നഷ്ടപ്പെടും. 047125253 00.