കേരള സർവകലാശാല ഡിഗ്രി പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Friday, September 11, 2020 11:08 PM IST
തിരുവനന്തപുരം: കേരള സർവ കലാശാല ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് admissio ns.keralau niver sity.ac.in) എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അപേക്ഷകർക്ക് അപേക്ഷാ നന്പറും പാസ്വേഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ അഡ്മിഷൻ വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്തു നിശ്ചിത സർവകലാശാല ഫീസ് (ഫീസ് വിശാദാംശങ്ങൾ വെബ്സൈറ്റിൽ) 17ന് അഞ്ചിനകം ഓണ്‍ലൈനായി ഒടുക്കി അലോട്ട്മെന്റ് ഉറപ്പാക്കണം. ഓണ്‍ലൈനായി ഫീസ് അടച്ച വിവരങ്ങൾ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകും. അവരെ അടുത്ത അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.
ഒന്ന്, രണ്ട് ഘട്ടം അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിച്ചവർ രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചശേഷം കോളജുകളിൽ ഹാജരായാൽ മതി. തങ്ങൾക്ക് ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ സർവകലാശാല ഫീസ് ഒടുക്കി അലോട്ട്മെന്റ് ഉറപ്പാക്കിയശേഷം ഹയർ ഓപ്ഷനുകൾ 17 ന് അഞ്ചു വരെ നീക്കം ചെയ്യാം.
ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും ഇങ്ങനെയുള്ളവർ പുതിയ അലോട്ട്മെന്റിൽ ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ട തുമാണ്.