എംഫിൽ ബിസിനസ് സ്റ്റഡീസ്, എംഎസ്സി കെമിസ്ട്രി, എംഎ പൊളിറ്റിക്സ് പരീക്ഷഫലം
Monday, August 3, 2020 10:29 PM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി നടത്തിയ വിവിധ പരീക്ഷ കളുടെ ഫലം പ്രസിദ്ധീകരിച്ചു. 2020 ജൂണിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ്് ബിസിനസ് സ്റ്റഡീസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഫിൽ ബിസിനസ് സ്റ്റഡീസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഡിസംബറിൽ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (റഗുലർ, സപ്ലിമെന്ററി സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 നവംബറിൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ്് പൊളിറ്റിക്സിൽ നടന്ന 20182020 ബാച്ച് മൂന്നാം സെമസ്റ്റർ എംഎ പൊളിറ്റിക്സ് ആൻഡ്് ഇന്റർനാഷണൽ റിലേഷൻസ്, എംഎ പൊളിറ്റിക്സ് ആൻഡ്് ഹ്യൂമൻ റൈറ്റ്സ്, എംഎ പൊളിറ്റിക്സ് (പബ്ലിക് പോളിസി ആൻഡ്് ഗവേണൻസ്) സിഎസ്എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.