ബിഫാം (ലാറ്ററൽ എൻട്രി) ഒഴിവുള്ള സീറ്റുകളിലേക്കു പ്രവേശനം
Thursday, November 21, 2019 11:49 PM IST
തിരുവനന്തപുരം: കേരളത്തിലെ ഒരു ഗവണ്മെന്റ് ഫാർമസി കോളജിലും വിവിധ സ്വാശ്രയ ഫാർമസി കോളജുകളിലും ബിഫാം (ലാറ്ററൽ എൻട്രി) കോഴ്സിൽ ആദ്യരണ്ടു ഘട്ട അലോട്ട്മെന്റുകൾക്കു ശേഷം ഒഴിവുള്ള സീറ്റുകളുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഗവണ്മെന്റ് ഫാർമസി കോളജിൽ ഒഴിവുള്ള ഒരു സീറ്റിലേക്കു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സ്വാശ്രയ കോളജുകളിൽ ഒഴിവുള്ള 108 സീറ്റുകളിലേക്ക് അതാത് കോളജുകളും പ്രവേശനം നടത്തും.
പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച ബിഫാം (ലാറ്ററൽ എൻട്രി) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും ഇതുവരെയും ബിഫാം (ലാറ്ററൽ എൻട്രി) കോഴ്സിൽ പ്രവേശനം ലഭിക്കാത്തവരും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറെയും സ്വാശ്രയ ഫാർമസി കോളജുകളിലും ബന്ധപ്പെട്ട് 30നു മുന്പ് പ്രവേശനം നേടണം. 04712332123, 2339101, 102, 103, 104.