പിഎസ്സി മാതൃകാ പരീക്ഷ 28ന്
Wednesday, September 18, 2019 11:48 PM IST
തൃശൂർ: സംസ്ഥാന പാരലൽ കോളജ് അസോസിയേഷന്റെ പിഎസ്സി കോച്ചിംഗ് സെന്ററായ ജോബ് ട്രാക്ക് പിഎസ്സി മാതൃകാ പരീക്ഷ നടത്തുന്നു. 28നു രാവിലെ 10 മുതൽ 11.30 വരെ വിവിധ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണു പരീക്ഷ. 18 മുതൽ 35 വയസു വരെയുള്ളവർക്കു പരീക്ഷയെഴുതാം. രജിസ്ട്രേഷൻ സൗജന്യമാണെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.ജി. രാജീവൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഒന്നും രണ്ടും റാങ്കുകാർക്കു യഥാക്രമം 50,000, 25,000 രൂപയും അടക്കം രണ്ടുലക്ഷം രൂപയുടെ കാഷ് പ്രൈസും ആദ്യ 1000 റാങ്കുകളിൽ ഉൾപ്പെടുന്നവർക്കു മൊത്തം 60 ലക്ഷം രൂപയുടെ സ്കോളർഷിപ്പും നൽകും. 25ന് അഞ്ചുവരെ ഓണ്‍ലൈനായി റജിസ്റ്റർ ചെയ്യാം ( www.jobtrac k.co.in).
പത്രസമ്മേളനത്തിൽ ബിഫ്മി ജോഷി, ആർ.എസ്.ബഷീർ എന്നിവരും പങ്കെടുത്തു.