പ്രോജക്ട് എൻജിനിയർ: അപേക്ഷ ക്ഷണിച്ചു
Saturday, September 7, 2019 11:36 PM IST
കൊച്ചി: നാഷണൽ അർബൻ മിഷൻ പദ്ധതി നിർവഹണത്തിനു പ്രോജക്ട് എൻജിനീയറെ നിയമിക്കുന്നതിനു യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബിടെക് /എംടെക് സിവിൽ യോഗ്യതയുള്ള എൻജിനീയർമാർക്ക് അപേക്ഷിക്കാം. വിശദവിവരം ജില്ലാ പഞ്ചായത്ത് ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫീസിൽ നിന്നു ലഭിക്കും. അവസാന തീയതി 20. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2422221.