കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്ര കോഴ്സുകൾ
Friday, September 6, 2019 11:37 PM IST
സംസ്ഥാന സർക്കാർ സംരംഭമായ കോട്ടയത്തെ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട വിവിധ ഡിപ്ലോമ , പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മൂന്നു വർഷമാണു പിജി ഡിപ്ലോമ കോഴ്സുകളുടെ ദൈർഘ്യം. ഡിപ്ലോമ കോഴ്സിന്റെ ദൈർഘ്യം രണ്ടു വർഷം. 23 വരെ അപേക്ഷിക്കാം. ഒക്ടോബർ 10 നു നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.
ആക്ടിംഗ്, ആനി മേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ്, ഓഡിയോഗ്രാഫി, സിനിമാട്ടോഗ്രാഫി, എഡിറ്റിംഗ്, സ്ക്രിപ്റ്റ് റൈറ്റിംഗ് ആൻഡ് ഡയറക്ഷൻ എന്നിവയാണ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പ്രോഗ്രാമുകൾ. ഓരോ കോഴ്സിനും 10 സീറ്റുകൾ വീതമാണുള്ളത്. ഇതിൽ ആക്ടിംഗ് ഡിപ്ലോമ പ്രോഗ്രാമാണ്. പിജി പ്രോഗ്രാമുകൾക്കു ബിരുദവും ഡിപ്ലോമ പ്രോഗ്രാമിന് പ്ലസ്ടുവുമാണ് യോഗ്യത. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 2000 രൂപ. സംവരണ വിഭാഗങ്ങൾക്ക് 1000 രൂപ. വാർഷിക ട്യൂഷൻ ഫീസ് പിജി പ്രോഗ്രാമുകൾക്ക് 65000 രൂപ. ഡിപ്ലോമ പ്രോഗ്രാമിന് 45000 രൂപ. ജനറൽ അവേർനസ് 50 മാർക്ക്, അഭിരുചി 100 മാർക്ക് എന്നിവയാണു പ്രവേശന പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരാൾക്ക് ഒരു കോഴ്സിനു മാത്രമേ അപേക്ഷിക്കാൻ കഴിയു. വെബ്സൈറ്റ്: www.krnnivsa.edu.in. ഫോൺ: +91 04712560311,312,313, 9020309089.