ബിഎസ്സി നഴ്സിംഗ്, പാരാ മെഡിക്കൽ ഡിഗ്രി: ഒന്നാം ഘട്ട അലോട്ട്മെന്റായി
Wednesday, August 14, 2019 10:52 PM IST
തിരുവനന്തപുരം: ബിഎസ്സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലെ പ്രവേശനത്തിനായുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവർ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഫീസ് അടയ്ക്കണം. 16 വരെ ഫീസ് സ്വീകരിക്കും. അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകൾക്കു പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽനിന്നു നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റിനു പരിഗണിക്കില്ല.