സിഎ ഫൈനല്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു
Wednesday, August 14, 2019 10:51 PM IST
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) കഴിഞ്ഞ മേയില്‍ നടത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സി ഫൈനല്‍ പരീക്ഷയുടെയും ഫൗണ്ടേഷന്റെയും ഫലങ്ങള്‍ പ്രഖ്യാപിച്ചു.
1949 ഡിസംബര്‍ മുതല്‍ മേയ്, നവംബര്‍ മാസങ്ങളിലായി വര്‍ഷത്തില്‍ രണ്ടു തവണയാണ് ഐസിഎഐ പരീക്ഷകള്‍ നടത്തുന്നത്. ഇന്ത്യയിൽ 305 പരീക്ഷ കേന്ദ്രങ്ങളിലായി 33,368 പേര് ഫൗണ്ടേഷന് പരീക്ഷയും 398 പരീക്ഷ കേന്ദ്രങ്ങളിലായി 29,049 പേര് ഫൈനല്‍ പരീക്ഷയും എഴുതി. ഫൈനല്‍ (പഴയ സിലബസ്) ഗ്രൂപ്പ് 1 ല്‍ 18.40 ശതമാനവും ഗ്രൂപ്പ് 2 വില്‍ 23.72 ശതമാനവും ഫൈനല്‍ (പുതിയ സിലബസ്) ഗ്രൂപ്പ് 1 ല്‍ 16.87 ശതമാനവും ഗ്രൂപ്പ് 2 വില്‍ 17.55 ശതമാനം പേരും വിജയിച്ചു. മൊത്തം 10,276 പേര് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാകാന് അര്‍ഹത നേടി. മേയില്‍ നടത്തിയ ഫൗണ്ടേഷന് പരീക്ഷയില്‍ മൊത്തം 30,971 പേര് പരീക്ഷ എഴുതിയതില്‍ 5,753 പേര് (18.58 ശതമാനം) വിജയിച്ചു.