സാങ്കേതിക സർവകലാശാല: ഓംബുഡ്സ്മാൻ സിറ്റിംഗ് നവം. അഞ്ചിന്
Monday, October 7, 2024 10:28 PM IST
തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാലയുടെ ഓംബുഡ്സ്മാൻ സിറ്റിംഗ് നവംബർ അഞ്ചിന് സർവകലാശാല ആസ്ഥാനത്ത് നടക്കും.
യുജിസി നിർദേശപ്രകാരം കോളജുകളിൽ സ്ഥാപിച്ചിട്ടുള്ള വിദ്യാർഥി പരാതി പരിഹാര കമ്മിറ്റിയിൽ സമർപ്പിച്ചിട്ടുള്ളതും 15 ദിവസത്തിനകം തീർപ്പാകാത്തതുമായ പരാതികൾ വിദ്യാർഥികൾക്ക് ഓംബുഡ്സ്മാന് നൽകാം.
പരാതികൾ ഒക്ടോബർ 11നുള്ളിൽ ombuds [email protected] എന്ന ഇമെയിലിൽ അയയ്ക്കാം. പരാതി സമർപ്പിക്കുന്നതിനുള്ള വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.