University News
ബി​ടെ​ക് പ​രീ​ക്ഷ​യി​ൽ 53.03 ശ​ത​മാ​നം വി​ജ​യം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ.​​​പി.​​​ജെ. അ​​​ബ്ദു​​​ൾ ക​​​ലാം സാ​​​ങ്കേ​​​തി​​​ക​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ബി​​​രു​​​ദ​​​പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ബിടെ​​​ക്, ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ, ബി​​​എ​​​ച്ച്എം​​​സി​​​ടി (ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മ​​​ന്‍റ് ആ​​​ൻ​​​ഡ് കേ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി), ബി​​​ഡെ​​​സ് (ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഡി​​​സൈ​​​ൻ) ഫ​​​ല​​​മാ​​​ണ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.

ബി​​​ടെ​​​ക് പ​​​രീ​​​ക്ഷ​​​യി​​​ൽ 53.03 ശ​​​ത​​​മാ​​​നം പേ​​​ർ വി​​​ജ​​​യി​​​ച്ച​​​പ്പോ​​​ൾ ബി​​​ആ​​​ർ​​​ക്, ബി​​​എ​​​ച്ച്എം​​​സി​​​ടി, ബി​​​ഡെ​​​സ് ബാ​​​ച്ചു​​​ക​​​ൾ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 71.28, 73.13, 65.79 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം.

128 എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലാ​​​യി പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ 27,000 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 14,319 പേ​​​ർ വി​​​ജ​​​യി​​​ച്ചു. വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 53.03. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 55.6 ആ​​​യി​​​രു​​​ന്നു.) പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ 10,229 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ 6,921 പേ​​​ർ വി​​​ജ​​​യി​​​ച്ചു. വി​​​ജ​​​യം 67.66 ശ​​​ത​​​മാ​​​നം. 16,771 ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​തി​​​ൽ 7,398 പേ​​​ർ വി​​​ജ​​​യി​​​ച്ചു. വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 44.11.

ഒ​​​ന്പ​​​തി​​​നു മു​​​ക​​​ളി​​​ൽ സി​​​ജി​​​പി​​​എ ഉ​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണം 1117 ആ​​​ണ്.

സ​​​ർ​​​ക്കാ​​​ർ, സ​​​ർ​​​ക്കാ​​​ർ​​​ എ​​​യ്ഡ​​​ഡ്, സ​​​ർ​​​ക്കാ​​​ർ കോ​​​സ്റ്റ് ഷെ​​​യ​​​റിം​​​ഗ്, സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം യ​​​ഥാ​​​ക്ര​​​മം 71.91, 75.94, 59.76, 43.39 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ്.
462 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ബി​​​ടെ​​​ക് ഓ​​​ണേ​​​ഴ്സ് ബി​​​രു​​​ദ​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യി. 1126 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ബി​​​ടെ​​​ക് മൈ​​​ന​​​ർ ബി​​​രു​​​ദ​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യി. ഓ​​​ണേ​​​ഴ്സും മൈ​​​ന​​​റും ഒ​​​രു​​​മി​​​ച്ചു നേ​​​ടി​​​യ​​​ത് 135 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്.

ഉ​​​യ​​​ർ​​​ന്ന സ്കോ​​​ർ ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ

ടി​​​കെ​​​എം കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ലെ സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ ബീ​​​മ ജി​​​ഹാ​​​ൻ (9.95 സി​​​ജി​​​പി​​​എ), ബാ​​​ർ​​​ട്ട​​​ണ്‍ ഹി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​നി എ​​​സ്. അ​​​പ​​​ർ​​​ണ (9.88 സി​​​ജി​​​പി​​​എ) ടി​​​കെ​​​എം കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ലെ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​നി ഇ. ​​​അ​​​ശ്വ​​​തി (9.87 സി​​​ജി​​​പി എ) ​​​എ​​​ന്നി​​​വ​​​രാ​​​ണ് ആ​​​ദ്യ മൂ​​​ന്നു സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​വ​​​ർ.
More News