എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോസയന്‍സസിലെ അനിമല്‍ ഹൗസില്‍ അനിമല്‍ അറ്റന്‍ഡര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിനുള്ള വാക്ഇന്‍ഇന്റര്‍വ്യൂ 16ന് രാവിലെ 10ന് നടക്കും. പ്രതിദിനം 560 രൂപ വേതനത്തില്‍ 179 ദിവസത്തേക്കാണ് നിയമനം. പത്താം ക്ലാസ് പാസായിരിക്കണം. ലബോറട്ടറി അനിമല്‍ പരിചരണവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. താല്പര്യമുള്ളവര്‍ ബയോഡേറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ അസലും സഹിതം ഭരണവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ (1)നു മുന്‍പാകെ ഹാജരാകണം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍ (www.mgu.ac.in) 0481 2733240

പരീക്ഷയ്ക്ക് അപേക്ഷിക്കാം

മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്്‌സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎജെഎംസി, എംറ്റിറ്റിഎം, എംഎച്ച്എം (സിഎസ്എസ് 2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മൂന്നാം സെമസ്റ്റര്‍ എംഎല്‍ഐഎസ്്‌സി (2024 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മൂന്നാം സെമസ്റ്റര്‍ എംഎഫ്എ (2024 അഡ്മിഷന്‍ റെഗുലര്‍) നവംബര്‍ 2025 പരീക്ഷകള്‍ക്ക് 27 വരെ അപേക്ഷിക്കാം. ഫൈനോടെ 30 വരെയും സൂപ്പര്‍ ഫൈനോടെ നവംബര്‍ മൂന്ന് വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എംഎസ്്സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ചര്‍ (പിജിസിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ ബിഎഡ് (2024 അഡ്മിഷന്‍ റെഗുലര്‍) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15 മുതല്‍ 30 വരെ തീയതികളില്‍ നടക്കും. ടൈം ടേബിള്‍ സൈറ്റില്‍.