എംജി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന യുജി, പിജി എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് 15 മുതല്‍ www.cap.mgu.ac.in. വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ജോലിയോടൊപ്പം പഠനം തുടരുന്നതിനും പരമ്പരാഗത രീതിയില്‍ പഠനം നടത്തുവാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിനും കോഴ്‌സുക്ള്‍ ഉപകരിക്കും. അവസാന തീയതി ഡിസംബര്‍ 15. 0481 2733505, 04812733399, വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ്mgu.ac.in

എംജിയില്‍ ഓണ്‍ലൈന്‍ യുജി, പിജി; 13 വരെ അപേക്ഷിക്കാം

സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ നടത്തുന്ന എംബിഎ (ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്), എംകോം (ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍), എംഎ ഇംഗ്ലിഷ്, എംഎ ഇക്കണോമിക്‌സ്, ബികോം (ഓണേഴ്‌സ്), ബിബിഎ (ഓണേഴ്‌സ്), ബിഎ (ഓണേഴ്‌സ്) പൊളിറ്റിക്കല്‍ സയന്‍സ് എന്നീ ഓണ്‍ലൈന്‍ പ്രോഗ്രാമുകളിലേക്ക് 13 വരെ അപേക്ഷിക്കാം. യുജിസി അംഗീകൃതവും റെഗുലര്‍ ഡിഗ്രിക്കു തുല്യവുമായ ഓണ്‍ലൈന്‍ പ്രോഗ്രാമുകളില്‍ പ്രായഭേദമന്യേ ലോകത്തെവിടെ നിന്നും പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും cdoe.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.04812731010, 9188918258, 8547852326

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി സ്‌പേസ് സയന്‍സ് (പിജിസിഎസ്എസ്) (2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി ഫിസിക്‌സ്, എംഎസ്്‌സി സൈക്കോളജി (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നും നാലും സെമസ്റ്റര്‍ എംഎ സിറിയക്, എംഎ സംസ്‌കൃത സ്‌പെഷല്‍ വേദാന്ത പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല് 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എംഎ മലയാളം, എംഎ ഹിന്ദി (പിജിസിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എംഎ സംസ്‌കൃത സ്‌പെഷ്യല്‍ റീവൈസ്ഡ്, പ്രിറീവൈസ്ഡ്ന്യായ, സാഹിത്യ, വേദാന്ത, വ്യാകരണ (പിജിസിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റര്‍ ത്രിവത്സര എല്‍എല്‍ബി (2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ്) പരീക്ഷകള‍ക്ക് 15 വരെ അപേക്ഷിക്കാം. ഫൈനോടെ 16 വരെയും സൂപ്പര്‍ ഫൈനോടെ 17 വരെയും അപേക്ഷ സ്വീകരിക്കും.

മൂന്നാം സെമസ്റ്റര്‍ ബിഎഡ് സ്‌പെഷല്‍ ഇന്റലക്ച്വല്‍ ഡിസെബിലിറ്റി, ലേണിംഗ് ഡിസെബിലിറ്റി (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ സപ്ലിമെന്ററി, 2022 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2021 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 15 വരെ അപേക്ഷിക്കാം. ഫൈനോടെ 16 വരെയും സൂപ്പര്‍ ഫൈനോടെ 17 വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

ഒന്നാം വര്‍ഷ എംഎസ്്‌സി മെഡിക്കല്‍ അനാട്ടമി (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ് സെപ്റ്റംബര്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷക്ള്‍ നവംബര്‍ 17 മുതല്‍ നടക്കും. ടൈം ടേബിള്‍ സൈറ്റില്‍.