എബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് കോഴ്‌സുകള്‍; സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം
Friday, August 22, 2025 9:52 PM IST
എംജി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്റസ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ സംസ്ഥാനത്തെ ഓണേഴ്‌സ് ബിരുദ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ എബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് കോഴ്‌സുകളിലേക്ക് സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം. ജര്‍മന്‍, ഫ്രഞ്ച്, തമിഴ് എന്നിവയാണ് കോഴ്‌സുകള്‍. വിദ്യാര്‍ഥികളുടെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന മൂന്നു ക്രെഡിറ്റുകളുള്ള ഈ കോഴ്‌സുകള്‍ക്ക് സെമസ്റ്ററിന് 1500 രൂപയാണ് ഫീസ്. ഒരേസമയം ഒന്നിലധികം കോഴ്‌സുകള്‍ ചെയ്യാനും സൗകര്യമുണ്ട്. cdoe.mgu.ac.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ 0481 2731010, 9188918258 , 9188918256, 8547852326.
പിഎച്ച്ഡി പ്രവേശനം; റിട്ടണ്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്
എംജി സര്‍വകലാശാല 2025 വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിനുള്ള റിട്ടണ്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് (യുജിസിനെറ്റ് പരീക്ഷ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വിഷയങ്ങള്‍ക്കു മാത്രം) അപേക്ഷ ക്ഷണിച്ചു. ഇന്നു മുതല്‍ സെപ്റ്റംബര്‍ 12 വരെ phdadmission.mgu.ac.in എന്ന പോര്‍ട്ടലില്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ (www.mgu.ac.in)
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എംഎസ് സി സൈബര്‍ ഫോറന്‍സിക്ക്, എംഎ ജേര്‍ണലിസം ആന്‍ഡ്് മാസ്സ് കമ്മ്യുണിക്കേഷന്‍സ് (2023 അഡ്മിഷന്‍ തോറ്റവര്‍ക്കുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബര്‍ നാലു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കോമേഴ്‌സ് (2023 അഡ്മിഷന്‍ തോറ്റവര്‍ക്കുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബര്‍ അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.