മൂന്നാം സെമസ്റ്റര്‍ എംഎസ്്‌സി സൈക്കോളജി, എംഎസ്്‌സി കംപ്യുട്ടര്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് (2023 അഡ്മിഷന്‍ തോറ്റവര്‍ക്കുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബര്‍ നാലു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്്‌സി അനലിറ്റിക്കല്‍ കെമിസ്ട്രി (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ജനുവരി 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബര്‍ നാലു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പ്രാക്ടിക്കല്‍

എട്ടാം സെമസ്റ്റര്‍ ഐഎംസിഎ (2021 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്), എട്ടാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2015, 2016 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ജൂലൈ 2025) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 15 മുതല്‍ 19 വരെ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോട്ടയം: എംജി സര്‍വകലാശാലാ യൂണിയന്‍ ഭാരവാഹികളുടെ 202425 വര്‍ഷത്തെ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക സര്‍വകലാശാലാ ഓഫീസിലും വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചു. 26ന് ഉച്ചകഴിഞ്ഞു ഒന്നു വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം.