എംജി സര്‍വകലാശാലയില്‍ പിജി, ബിഎഡ്, ഇനിയും അപേക്ഷിക്കാം
Tuesday, August 19, 2025 9:46 PM IST
എംജി സര്‍വകലാശാലയുടെ പഠന വകുപ്പുകളിലും അഫിലിയേറ്റഡ് കോളജുകളിലലും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള അന്തിമ അലോട്ട്‌മെന്റിന്റെ രണ്ടാം ഘട്ടത്തിന് ഇപ്പോള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളജുകളിലെ ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകളും സ്വീകരിക്കും. ഇന്നു വൈകുന്നേരം അഞ്ചുവരെ cap.mgu.ac.in ല്‍ രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ പ്രവേശനം എടുത്തവര്‍ അപേക്ഷിക്കേണ്ടതില്ല.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എംഎസ് സി സ്‌പേസ് സയന്‍സ്, എംഎസ്്‌സി കെമിസ്ട്രി, എംഎ ഇക്കണോമെട്രിക്‌സ് (2023 അഡ്മിഷന്‍ തോറ്റവര്‍ക്കുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബര്‍ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
മൂന്നാം സെമസ്റ്റര്‍ എംഎസ് സി അനലിറ്റിക്കല്‍ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ബോട്ടണി (2023 അഡ്മിഷന്‍ തോറ്റവര്‍ക്കുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബര്‍ മൂന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.