മാനവിക വിഷയങ്ങളിലെ യുജിസി നെറ്റ്, ജെആര്‍എഫ് പരീക്ഷകളുടെ ജനറല്‍ പേപ്പറിന് എംജി യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ നടത്തുന്ന സൗജന്യ പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സെപ്റ്റംബറില്‍ ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍. അപേക്ഷകള്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍ 04812731025, 9495628626

ഓണേഴ്‌സ് ബിരുദം; അന്തിമ അലോട്ട്‌മെന്റ് മൂന്നാം ഘട്ടം

എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അന്തിമ അലോട്ട്‌മെന്റിനായി ഇന്നു വൈകുന്നേരം അഞ്ചുവരെ cap.mgu.ac.in രജിസ്റ്റര്‍ ചെയ്യാം.നിലവില്‍ പ്രവേശനമെടുത്തവര്‍ അപേക്ഷിക്കേണ്ടതില്ല.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്്‌സി ഇലക്ട്രോണിക്‌സ് (2023 അഡ്മിഷന്‍ തോറ്റവര്‍ക്കുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

മൂന്നാം സെമസ്റ്റര്‍ എംഎസ്്‌സി ഫിസിക്‌സ് (2023 അഡ്മിഷന്‍ തോറ്റവര്‍ക്കുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബര്‍ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷക്ക് അപേക്ഷിക്കാം

ഒന്നാം വര്‍ഷ അഡ്വാന്‍സ്ഡ് ഡിപ്ലോമാ ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മ്യൂസിയോളജി പ്രോഗ്രാം (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2016 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ സെപ്റ്റംബര്‍ 10 മുതല്‍ നടക്കും. 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 26 വരെയും സൂപ്പര്‍ ഫൈനോടെ 27 വരെയും അപേക്ഷ സ്വീകരിക്കും.