മൂന്നാം സെമസ്റ്റര്‍ പിജിസിഎസ് എംഎസ്്‌സി മൈക്രോബയോളജി, എംഎസ്്സി ബയോകെമിസ്ട്രി (സ്‌പെഷല്‍ റീ അപ്പിയറന്‍സ് 2023 അഡ്മിഷന്‍ ബാച്ചിലുള്ളവര്‍ക്ക് മാത്രം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 29 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പിഎച്ച്ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷ

എംജി സര്‍വകലാശാലയുടെ കീഴിലുള്ള ഡിപ്പാര്‍ട്ടുമെന്റുകള്‍ ഒഴികെയുള്ള അംഗീകൃത ഗവേഷണ കേന്ദ്രങ്ങളില്‍ 2023ല്‍ പിഎച്ച്ഡി പ്രോഗ്രാമിന് പ്രവേശനം നേടുകയും കോഴ്‌സ് വര്‍ക്ക് പൂര്‍ത്തിയാക്കുകയും ചെയ്ത ഗവേഷക വിദ്യാര്‍ഥികള്‍ക്കും സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ക്കുമുള്ള കോഴ്‌സ് വര്‍ക്ക് പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു. researchonline.mgu.ac.in വഴി 18 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ പോര്‍ട്ടലില്‍.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

വിവിധ ഉള്‍നാടന്‍ ജലവാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ പ്രവേശനത്തിനു എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് അപേക്ഷ ക്ഷണിച്ചു. പ്രായോഗിക പരിശീലനം ഉള്‍പ്പെടെ മൂന്നു മാസമാണ് ദൈര്‍ഘ്യം. യോഗ്യത എസ്എസ്എല്‍സി 9447723704; 04812733374.